'Aryan Khan not eating jail food, only consuming biscuits bought from canteen'

'Aryan Khan not eating jail food, only consuming biscuits bought from canteen'
02:25 Jun 25
'ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായി മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുന്ന ആര്യന്‍ ഖാന്‍ ജയിലിലെ ഭക്ഷണം കഴിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. ജയില്‍ കാന്റീനില്‍നിന്ന് വാങ്ങിയ ബിസ്‌കറ്റും വെള്ളവും മാത്രമാണ് ആര്യന്‍ കഴിക്കുന്നതെന്നും തടവുകാര്‍ക്ക് വിതരണം ചെയ്യുന്ന ഭക്ഷണം കഴിക്കുന്നില്ലെന്നും ദേശീയമാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തു. ഉന്നതനിലവാരത്തില്‍ ജീവിച്ചിരുന്ന ആര്യന്‍ ജയിലിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ ഏറെ ബുദ്ധിമുട്ടുകയാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഷീര, പോഹ എന്നിവയാണ് ആര്‍തര്‍ റോഡ് ജയിലിലെ പ്രഭാതഭക്ഷണം. ഉച്ചയ്ക്കും രാത്രിയിലും ചപ്പാത്തി, ചോറ്, സബ്ജി, ദാല്‍ എന്നിവയും ലഭിക്കും. എന്നാല്‍ ആര്യന്‍ ഖാന്‍ ജയിലില്‍ എത്തിയപ്പോള്‍ മുതല്‍ ഇതൊന്നും കഴിക്കുന്നില്ലെന്നാണ് റപ്പോര്‍ട്ട്.  ജയില്‍ കാന്റീനില്‍ നിന്നുള്ള ബിസ്‌ക്കറ്റ് മാത്രമാണ് ആര്യന്‍ കഴിക്കുന്നത്. ജയിലിലേക്ക് പോകുമ്പോള്‍ 12 ബോട്ടില്‍ വെള്ളം ആര്യന്‍ കൊണ്ടുപോയിരുന്നു. അത് മാത്രമാണ് ആര്യന്‍ ഖാന്‍ കുടിക്കുന്നതും. എന്നാല്‍ ആര്യന്റെ പക്കലുള്ള വെള്ളം തീരാറായി എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.ആര്‍തൂര്‍ ജയിലിലെ തടവുപുള്ളികള്‍ക്ക് കൃത്യമായ ഭക്ഷണ രീതിയാണ് ഉള്ളത്. രാവിലെ ഷീര പോഹ, ഉച്ചയ്ക്കും രാത്രിയിലുമായി ചപ്പാത്തി, സബ്ജി, ദാല്‍, ചോറ് എന്നീ വിഭവങ്ങളാണ് നല്‍കുന്നത്. എന്നാല്‍ താരപുത്രന് ഇതൊന്നും തന്നെ ഇഷ്ടപ്പെടുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.പുറത്ത് നിന്നുള്ള ഭക്ഷണം ജയിലില്‍ അനുവദിക്കാറില്ല. ഈ ആവശ്യവുമായി ആര്യന്റെ അമ്മ ഗൗരി ഖാന്‍ നേരത്തെ അധികൃതരെ സമീപിച്ചിരുന്നു. വീട്ടിലുണ്ടാക്കിയ ഭക്ഷണം ആര്യന് കൊടുക്കാന്‍ അനുവദിക്കണം എന്നതായിരുന്നു ആവശ്യം. എന്നാല്‍ ജയില്‍ അധികൃതര്‍ അതിന് അനുവദിച്ചില്ല. ആര്യന്‍ എന്‍സിബി കസ്റ്റഡിയിലിരിക്കെ മക് ഡോണാള്‍ഡ്സില്‍ നിന്നുള്ള ഭക്ഷണവുമായി ഗൗരി ഖാന്‍ ഓഫീസിലെത്തിയെങ്കിലും ഉദ്യോഗസ്ഥര്‍ ഗൗരിയെ തിരികെ അയച്ചത് മാദ്ധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു.അതേസമയം ആര്യന്റെ ജയില്‍ ജീവിതം ഷാറൂഖിനെയും അമ്മ ഗൗരി ഖാനെയും ദുഃഖത്തിലാക്കിയിരിക്കുകയാണ്. മുംബൈയിലെ മന്നത് ബംഗ്ലാവില്‍ നിന്ന് അവര്‍ പുറത്തിറങ്ങിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.ജയിലില്‍ പുറത്തുനിന്നുള്ള ഭക്ഷണം അനുവദിക്കുകയുമില്ല. വ്യാഴാഴ്ച ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയായതോടെ ആര്യന്‍ ഖാനെ ജയിലിലെ സാധാരണ സെല്ലിലേക്ക് മാറ്റി. ക്വാറന്റീന്‍ പൂര്‍ത്തിയാക്കി, കോവിഡ് പരിശോധന ഫലം നെഗറ്റീവാണെന്ന റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് ക്വാറന്റീന്‍ സെല്ലില്‍നിന്ന് സാധാരണ സെല്ലിലേക്ക് മാറ്റിയത്. ലഹരിമരുന്ന് കേസില്‍ ആര്യന്‍ ഖാന്റെ ജാമ്യഹര്‍ജിയിലുള്ള വാദം വ്യാഴാഴ്ച ഉച്ചകഴിഞ്ഞും കോടതിയില്‍ തുടരുകയാണ്. അതിനിടെ, ലഹരിമരുന്ന് കേസില്‍ എന്‍.സി.ബിയുടെ സാക്ഷിപ്പട്ടികയിലുള്ള കെ.പി. ഗോസാവിക്കെതിരേ പൂണെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. 2018ല്‍ രജിസ്റ്റര്‍ ചെയ്ത വഞ്ചനാക്കേസുമായി ബന്ധപ്പെട്ടാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ കേസില്‍ ഗോസാവി ഒളിവിലാണെന്നാണ് പോലീസ് നല്‍കുന്നവിവരം.ആര്യന്‍ഖാനെ കപ്പലില്‍നിന്ന് പിടികൂടിയപ്പോള്‍ ഗോസാവിയും അവിടെയുണ്ടായിരുന്നു. ആര്യനൊപ്പമുള്ള ഇദ്ദേഹത്തിന്റെ സെല്‍ഫിയും പുറത്തുവന്നു.  ഇതിനുപിന്നാലെയാണ് ഗോസാവിക്കെതിരേ ഗുരുതര ആരോപണമുന്നയിച്ച് മഹാരാഷ്ട്രയിലെ മന്ത്രി നവാബ് മാലിക്ക് രംഗത്തെത്തിയത്. ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവരുടെ അറസ്റ്റിലേക്ക് നയിച്ച എന്‍.സി.ബി. റെയ്ഡ് ഗൂഢാലോചനയുടെ ഭാഗമായാണെന്നും ബി.ജെ.പിയാണ് ഇതിനുപിന്നിലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.                 #ShahurkhKhan #DrugCase #Aryandrugcase' 

Tags: INTERNATIONAL NEWS , Kerala News , malayalam news live , Kerala Political News , malayalam breaking news , Keralakaumudi , kerala news in malayalam , cruise drugs case , SharukhKhan Son Arrested , Cordelia cruise drug Party , Mumbai cruise drugs , NCB arrests SRK’s son , SRK’s son Aryan Khan arrested

See also:

comments

Characters